Posts

Showing posts from December, 2021

മുട്ടക്കോഴി

Image
  മാനവരാശിക്കി ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യണം. കുട്ടിക്കാലത്തേയുള്ള അയാളുടെ ഒരു ആഗ്രഹം ആയിരുന്നു അത്. അങ്ങനെ അയാൾ പഠിച്ചു പഠിച്ചു ഒരു ശാസ്ത്രജ്ഞനായി. ത്രിശൂരിനടുത്തുള്ള ഒരു സർവകലാശാലയിൽ അയാൾ ഗവേഷണത്തിൽ ഏർപ്പെട്ടു. രാവും പകലും അയാൾ ഗവേഷണത്തിനായി നീക്കി വച്ചു. “ഇയാൾക്ക് വേറെ പണിയില്ലേ” സഹപ്രവർത്തകർ അയാളെ കളിയാക്കി. അങ്ങനെ അയാൾ വികസിപ്പിച്ചെടുത്തു, ഒരു പുതിയ ഇനം മുട്ടക്കോഴിയെ.  എല്ലാ ദിവസവും വളരെ അധികം പോഷക സമൃദ്ധമായ മുട്ട ഇടുന്ന ഒരു കോഴി. ഒരാൾ ഒരു ദിവസം ആ കോഴിയുടെ ഒരു മുട്ട കഴിച്ചാൽ പിന്നെ ആ ദിവസം അയാൾ മറ്റൊന്നും കഴിക്കേണ്ടതില്ലപോലും. സർവകലാശാല വാണിജ്യാടിസ്ഥാനത്തിൽ അയാളുടെ കോഴിക്കുഞ്ഞുങ്ങളെ ഉല്പാദിപ്പിച്ചു. മുട്ടത്തോടുപൊട്ടിച്ചു “കിയോം കിയോം” എന്ന് പാടിക്കൊണ്ട് സുന്ദരൻമാരും സുന്ദരിമാരും പുറത്തേക്കി ചാടി. വാത്സല്യത്തോടെ ആ കുഞ്ഞുങ്ങളെ നോക്കി നിന്ന അയാളുടെ കണ്ണ് നിറഞ്ഞു. വലിയൊരു ഇരുമ്പ് കൂടും ചുമന്ന് രണ്ട് സർവകലാശാല ജീവനക്കാർ അങ്ങോട്ട് വന്നു. അവർക്കൊപ്പം അയാളുടെ ഒരു സഹപ്രവർത്തകനും. ബാബു നമ്പൂതിരി. അവർ സുന്ദരൻമാരേയും സുന്ദരിമാരെയും ഇനം തിരിക്കാൻ തുടങ്ങി. സുന്ദരൻമാരെ പിടിച്ച് ഇരുമ്പ് കൂട്ട