Posts

Showing posts from July, 2021

ഉണ്ട

Image
  മഞ്ഞുമലക്ക് മുകളിൽ വലിയ യന്ത്ര തോക്കും വച്ച് ശത്രുക്കളേയും കാത്ത് അയാളിരുന്നു. അസ്ഥി തുളച്ച് കയറുന്ന തണുപ്പാണ് ചുറ്റിലും. യന്ത്ര തോക്കിൽ പിടിപ്പിച്ചിരുന്ന വെടിയുണ്ടകളിലേക്ക് അയാൾ നോക്കി. ഒരു മാല പോലെ തോക്കിൽ നിന്നും പുറത്തേക്കു തൂങ്ങിക്കിടന്നിരുന്ന വെടിയുണ്ടകൾ കാണാൻ ചന്തമുണ്ടന്ന് അയാൾക്ക് തോന്നി. അയാളുടെ മുഖമൊന്നു വാടി. ആ മാലയിലെ ഒരോ ഉണ്ടയും ഒരോ ജീവനെടുക്കാൻ നിയോഗിക്കക്കപ്പെട്ടതാണെന്ന് അയാളോർത്തു. ഈയിടെ ലീവിന് നാട്ടിൽ വന്ന് പോയതിൽ പിന്നെയാണ് അയാൾക്ക് ഇങ്ങനത്തെ ചിന്തകൾ. എട്ട് മാസം പ്രായമുള്ള അയാളുടെ മകനെ കൊഞ്ചിച്ചും താരാട്ട് പാട്ട് പാടിയുറക്കുമ്പോഴൊക്ക അയാളനുഭവിച്ച ആനന്ദം, ആർദ്രത. എത്ര കരുതലോടെയാണ് അയാളും കുടുംബവും ആ കുഞ്ഞിനെ നോക്കുന്നത്. കൊതുക് കടിക്കാതെ, ഉറുമ്പ്  കടിക്കാതെ, കുഞ്ഞൊന്ന് കരഞ്ഞാൽ എല്ലാവരും ഓടിക്കൂടും.  “താനെടുക്കേണ്ട ഒരോ ജീവനും ഇങ്ങനെ പരിപാലിക്കപ്പെട്ടതല്ലേ?’’, മഞ്ഞു മലയുടെ മുകളിലിരുന്ന് അയാൾ ഓർത്തു. “താരാട്ട് പാട്ടും ലാളനയും സ്വപ്നങ്ങളും എല്ലാം അവസാനിപ്പിക്കുക, അതല്ലേ തോക്കിലെ ഓരോ ഉണ്ടയുടെയും കടമ. ആ കൃത്യം നടപ്പിലാക്കാനായിട്ട് മാന്യമായി ശമ്പളം പറ്റുന്നവൻ ഞാൻ. ജവാൻ ഓഫ്

Very Good കോഴി

Image
എന്നെ നോക്കി അമ്മ പറഞ്ഞു, “നല്ലൊരു കോഴി ആയിരുന്നു. തീറ്റയിട്ടു കൊടുത്താൽ മറ്റ് കോഴികളെല്ലാം തിന്ന് കഴിയാതെ അവൻ ഒരു മണി തൊടില്ല . പ്രത്യേകിച്ച് പിടക്കോഴികള് കഴിക്കാതെ അവൻ ഒന്നും കഴിക്കില്ല.” “മറ്റ് കോഴികളെപ്പോലെ അവൻ ഒരു സ്ഥലത്തും തെണ്ടിത്തിന്നാൻ പോവില്ല. നമ്മുടെ പത്തു സെന്റിലങ്ങനെ ചുറ്റി നടക്കും” , പൊതുവെ ആരെക്കുറിച്ചും നല്ല അഭിപ്രായം പറയാത്ത എന്റെ അപ്പനും അവനു good certificate നൽകി. “എന്റെ പെറ്റായിരുന്നു. ഞാൻ അടുത്ത് ചെന്നാൽ ഓടിത്തേയില്ല” എന്റെ പന്ത്രണ്ട് വയസുകാരി മകൾ സ്വതസിദ്ധമായ ശൈലിയിൽ അവളുടെ പക്ഷി സ്നേഹം പ്രകടിപ്പിച്ചു. കേട്ടപ്പോൾ എനിക്കും വിഷമം തോന്നി. “ഛെ… വേണ്ടായിരുന്നു” ഞാൻ മനസിൽ സ്വയം പറഞ്ഞു. കോഴിയുടെ എല്ല് കടിച്ച് വലിച്ചുകൊണ്ടു, എന്റെ അനുജന്റെ മകൾ മൂന്നര വയസുകാരി എന്നെ നോക്കി പറഞ്ഞു, “അവനൊരു Very Good കോഴിയായിരുന്നു വല്യപ്പച്ചാ”. തലയാട്ടികൊണ്ട്‌ എന്റെ അപ്പൻ അവളെ നോക്കിപ്പറഞ്ഞു, “ഊം ഒരു Very Good, വീട്ടില് തീറ്റയിട്ടു കൊടുത്താലും തിന്നില്ല, തെണ്ടിപ്പോയും തിന്നില്ല. അതുകൊണ്ട് ഇരിക്കണ കണ്ടില്ലേ മെലിഞ്ഞു തോലിഞ്ഞ്, എല്ലല്ലാതെ ഒരു തരി ഇറച്ചിയില്ല.” “നിറുത്തിയിട്ട് കാര്യമില്ല, ഇവൻ ത