Posts

Showing posts from October, 2021

എന്റെ കുട്ടൻ

Image
  ആ വീട്ടിൽ പതിനൊന്ന് വയസുകാരന്റെ ആദ്യകുർബാന സ്വീകരണത്തിന്റെ ആഘോഷം നടക്കുകയായിരുന്നു. ആദ്യകുർബാന നൽകിയ അച്ചൻ മദ്യ വിരുദ്ധനായതുകൊണ്ടാണന്ന് തോന്നുന്നു, ബാലിക ബാലന്മാർക്ക് വീഞ്ഞ് നൽകിയില്ല. പിഞ്ചു കുഞ്ഞങ്ങളുടെ രക്തത്തിൽ ആൽക്കഹോൾ കലരരുതെന്ന ആത്മാർത്ഥമായ നിഷ്കളങ്കമായ തികച്ചും സദുദ്ദേശപരമായ മനസോടെ വീഞ്ഞ് മുഴുവൻ പാതിരി ഒറ്റക്ക് കുടിച്ചു.  “ഈശോയുടെ ശരീരം മാത്രമേ ഉള്ളല്ലോ, രക്തം തന്നില്ലല്ലോ?. രക്ഷ നേടണമെങ്കിൽ ശരീരവും രക്തവും കഴിക്കണമെന്നല്ലേ സിസ്റ്റർ ഞങ്ങളെ പഠിപ്പിച്ചത്” ചില വിരുതന്മാർ ആദ്യകുർബാന സ്വീകരണത്തിന് അവരെ ഒരുക്കിയ കന്യാസ്ത്രീയോട്‌ സംശയം ചോദിച്ചു.   ആ വീട്ടിലെ മഹിളകൾ മദ്യ വിരുദ്ധ വികാരം അലയടിക്കുന്നവരായിരുന്നു. ആൽക്കഹോൾ അടങ്ങിയ മരുന്ന് പോലും കഴിക്കാത്ത ഒടുക്കത്തെ വിരുദ്ധത. “ഈശോ അന്ത്യ അത്താഴ വേളയിൽ വാഴ്ത്തി എന്റെ രക്തമാണ് നിങ്ങൾ പാനം ചെയ്യ് എന്ന് പറഞ്ഞു ശിക്ഷ്യന്മാർക്ക് നൽകിയത് വീഞ്ഞല്ലേ? പാലല്ലല്ലോ?” , ആ ഒറ്റ ഡയലോഗുകൊണ്ട് ഗൃഹനാഥൻ മാന്യ മഹിളകളുടെ നാവടപ്പിച്ചു. ആ മഹനീയമായ ദിവസം ആ ഭവനത്തിൽ മദ്യം വിളമ്പി. “ഈശോ എന്തുകൊണ്ടാണ് ശിക്ഷ്യന്മാർക്ക് പാല് കൊടുക്കാതെ വീഞ്ഞ് വീഞ്ഞ് കൊടുത്തത്? മമ്മി